സേവാമന്ദിരം ശിലാസ്ഥാപനവും ഭൂദാന സമർപ്പണവും

 

സേവാമന്ദിരം ശിലാസ്ഥാപനവും ഭൂദാന സമർപ്പണവും……………………..

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സേവാമന്ദിരത്തിന്റെ ശിലാസ്ഥാപനം 2025 മെയ് 18നു ശ്രീ എ. ഗോപാലകൃഷ്ണൻ (രാഷ്ട്രീയ സ്വയംസേവക സംഘം സീമ ജാഗരൺ മഞ്ച് അഖില ഭാരതീയ സംരക്ഷക്) നിർവഹിച്ചു. ചടങ്ങിൽ മുഖ്യ സന്ദേശം അദ്ദേഹം നൽകുകയും ചെയ്തു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉത്തരപ്രാന്ത സഹസമ്പർക്ക പ്രമുഖ് ശ്രീ യു എൻ ഹരിദാസ് യോഗത്തിൽ സേവാ സന്ദേശം നൽകി.
സേവന മനസ്കരായ കോട്ടാംപറമ്പ് ഹിന്ദു സാംസ്‌കാരിക സമിതി രണ്ടേക്കർ സ്ഥലവും, ശ്രീമതി സരോജിനി പള്ളത്ത് 3.50
സെന്റ് സ്ഥലവും വീടും, ശ്രീ മുരളീയധരൻ രാജയും ധർമ്മപത്നി ഡോക്ടർ സാവിത്രി രാജയും ചേർന്ന് ആറു സെന്റ് സ്ഥലവും സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾക്കായി സമർപ്പണം നടത്തി. കൂടാതെ ശ്രീ സി വിനോദ് കൃഷ്ണൻ & വിനയ, അവരുടെ സഹോദരി പത്മജയുടെ ഓർമ്മക്കായി 25 ലക്ഷം രൂപ സേവാമന്ദിര നിർമ്മാണത്തിനായി നിധി സമർപ്പണം നടത്തി.

ഡോ. ബി. പി. ശേഖർ (ചേവയൂർ നഗർ സംഘചാലക്), ഡോ. അഞ്ജലി ധനഞ്ജയൻ (വൈസ് പ്രസിഡന്റ്, ദേശീയ സേവാഭാരതി കേരളം), ശ്രീമതി നിഷി രഞ്ജൻ (സെക്രട്ടറി, ദേശീയ സേവാഭാരതി കേരളം), ഡോ. വേണുഗോപാൽ (പ്രസിഡന്റ്, ദേശീയ സേവാഭാരതി കോഴിക്കോട്), ഡോ. അനിൽകുമാർ എ.കെ (പ്രസിഡന്റ്, സേവാഭാരതി ചേവയൂർ), ശ്രീ വിനോദ് കൃഷ്ണൻ (ജനറൽ കൺവീനർ, സേവാമന്ദിര വികസന സമിതി), ശ്രീ പി.എം. മുരളീധരൻ (സെക്രട്ടറി, സേവാഭാരതി ചേവയൂർ) എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

പാരിസ്ഥിതിക സൗഹൃദമായി രൂപകൽപ്പന ചെയ്യപ്പെടുന്ന സേവാമന്ദിരം, ആരോഗ്യപരവും സാമൂഹ്യപരവുമായ വിവിധ സേവന പ്രവർത്തനങ്ങൾക്ക് ആധാരമാകും. സേവാഭാരതിയുടെ നീണ്ടനാളത്തെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമായി സേവാമന്ദിരം രൂപപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *