
ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാൻ അനുവാദം നൽകി പിണറായി സർക്കാർ.
കൃഷിനാശം റിപ്പോർട്ട് ചെയ്താൽ ഒരുലക്ഷം രൂപ വരെ തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരംനൽകും.
സംസ്ഥാനത്ത് മഴയെ ആശ്രയിച്ചു നടത്തുന്നു കാർഷികവിളകൾ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ ഒരു ഹെക്ടറിന് 8500 രൂപ നിരക്കിൽ പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം. കൃഷിവകുപ്പ് നഷ്ടം കണക്കാക്കി ദുരന്തനിവാരണനിധിയിൽ നിന്നും, വനം വകുപ്പിൽ നിന്നുമാണ് തുക അനുവദിക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും.
