
യുഎഇയിൽ ഷാഹിദ് അഫ്രിദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം
CUBAA UAE രാജ്യത്തെ ഒറ്റുകൊടുത്തവർ, അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി
CUSAT അലുംനി UAE യിൽ പാകിസ്ഥാൻ തീവ്രവാദി ക്രിക്കറ്റർ ഷാഹിദ് അഫ്രിദിക്ക് സ്വീകരണം നൽകിയ സംഭവത്തിൽ CUBAA UAE രാജ്യത്തെ ഒറ്റുകൊടുത്തവരാണെന്നും അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദ് ചെയ്യണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും എബിവിപി പരാതി നൽകി. കൊച്ചിൻ യുണിവേഴ്സിറ്റി പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ യുണിവേഴ്സിറ്റി നടപടി സ്വികരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. തീവ്രവാദിസംഘമായ ഈ അലുംനി ഗ്രൂപ്പ് CUSAT ന് ഭാരതം മുഴുവൻ അപമാനം വരുത്തിവച്ചു. തീവ്രവാദിയായ ആഫ്രിദിയെ സ്വീകരിക്കാനും വേദി നൽകാനും തീവ്രവാദികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. നമ്മുടെ നാടിന്റെ ഭാഗമാണിവർ എന്ന് കരുതാൻ സാധിക്കില്ല. സ്വയം തീവ്രവാദകളാണെന്നും പാകിസ്ഥാനോട് കൂറുള്ളവരാണ് ഇവർ തെളിയിച്ചു. ഇവർ കുലകുത്തികളാണെന്നും ഇവർക്കെതിരെ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
