
രാജ്യത്തിന് തന്നെ നാണക്കേട് ആയി ഗൾഫ് കേരള
ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയ ദുബായിലെ കേരള കമ്മ്യൂണിറ്റിക്കെതിരെ രൂക്ഷവിമർശനം !
മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയരുന്ന ഷാഹിദ് അഫ്രീദി പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യത്തെ കഴിവുകെട്ടവർ എന്ന് വിളിച്ച അധിക്ഷേപിച്ചത് വലിയ വാർത്തയായിരുന്നു. ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുന്ന പ്രയോഗങ്ങൾ ആയിരുന്നു ഷാഹിദ് അഫ്രീദി തുടർന്നുള്ള ദിവസങ്ങളിലും നടത്തിയത്. ഈ സംഭവവികാസങ്ങൾക്ക് ശേഷവും ഒരു വിദേശ രാജ്യത്ത് വെച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി സമൂഹം ഷാഹിദ് അഫ്രീദിക്ക് ആദരവും വരവേൽപ്പും നൽകിയത് കേരളത്തിന് വലിയ നാണക്കേട് ആയി മാറി.
