സംഗീത മോഷണം: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍ രണ്ട് കോടി രൂപ കെട്ടിവയ്ക്കണം, ഡൽഹി ഹൈക്കോടതി….
റഹ്മാനും പൊന്നിയിൻ സെൽവൻ എന്ന സിനിമ നിർമിച്ച മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവർ തുക കെട്ടിവയ്ക്കണം.
2023 ല്‍ പുറത്തിറങ്ങിയ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ടാണ് നടപടി.. പ്രശസ്ത ഗായകരായ ജൂനിയർ ഡാഗർ സഹോദരന്മാർ രചിച്ച പ്രശസ്ത ‘ശിവ സ്തുതി’യുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് നല്കിയത്.
എ.ആര്‍. റഹ്മാനൊപ്പം സിനിമയുടെ സഹനിര്‍മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കാന്‍ ഉത്തരവിട്ടു.
നാല് ആഴ്ചയ്ക്കുള്ളില്‍ കേസിൽ വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് രണ്ട് ലക്ഷം രൂപ കോടതി ചെലവിനായി റഹ്മാനും മറ്റ് പ്രതികളും നല്‍കണമെന്നും കോടതി വിധിച്ചു.
