പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ് പ്രൊഫ. എം.ജി.എസ്. നാരായണൻ .
1932 ഓഗസ്റ്റ് 20 നു് പൊന്നാനിയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ഒന്നാം റാങ്കോടെ കൂടി ബിരുദാനന്തരബിരുദം നേടി. പിന്നീട് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.
1973 ൽ കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി സ്വന്തമാക്കി. 1970 മുതൽ 1992 വരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ പ്രധാനിയിരുന്നു. എം. ജി. എസ്. പുരാതന ഇന്ത്യൻ ലിപികൾ ബ്രാഹ്മി, ഗ്രന്ഥം എന്നിവപഠിക്കുകയും തമിഴ്, ക്ലാസിക്കൽ സംസ്കൃതം എന്നിവയിൽ വൈദഗ്ദ്ധ്യം നേടി. കേരളത്തിലെ കൊടുങ്ങല്ലൂരിൽ (1969–70) പുരാവസ്തു ഗവേഷണങ്ങളിൽ നിരീക്ഷകനായിരുന്നു. മധ്യകാല വട്ടെഴുത്തു ലിഖിതങ്ങളും കണ്ടെത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്കൂൾ ഓഫ് ഓറിയന്റൽ, ആഫ്രിക്കൻ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ (1974 –75); വിസിറ്റിംഗ് ഫെലോ, മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകൾ (1991); വിസിറ്റിംഗ് റിസർച്ച് പ്രൊഫസർ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബർ സെക്രട്ടറിയായും (1990–92) ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും (2001–03) സേവനമനുഷ്ഠിച്ചു. പെരുമാൾസ് ഓഫ് കേരള (1972)
1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ 2018 ഡിസംബറിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു. ഈ കൃതി 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
എം ജി എസ് വിടവാങ്ങി
