
പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതിയായി കരുതുന്നുവെന്ന് ശശി തരൂർ എം പി പറഞ്ഞു
പാകിസ്ഥാന്റെ ഭീകരബന്ധം ആഗോളതലത്തിൽ തുറന്നുകാട്ടാൻ ലക്ഷ്യമിട്ടുള്ള സർവകക്ഷി സംഘത്തിൽ കോൺഗ്രസ് എം പി ശശി തരൂരിനെ ഉൾപ്പെടുത്തി.
യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ ലോകമെമ്പാടും പാകിസ്ഥാൻ ഭീകരതയ്ക്ക് നൽകുന്ന പിന്തുണ തുറന്നുകാട്ടുന്നതിനായാണ് ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം രൂപീകരിച്ചത്.
