
എല്ലാ ഹിന്ദുക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു.
മുസ്ലീമായതിൽ വേദനിക്കുന്നുവെന്ന് ഹിനാഖാൻ.
പഹൽഗാം ഭീകരാക്രമണം നടന്ന ദിനം രാജ്യത്തിന്റെ കറുത്തദിവസമാണെന്നാണ് കശ്മീർ സ്വദേശിനി കൂടിയായ താരം പറഞ്ഞത്.വേദന എന്റെത് മാത്രമല്ല നഷ്ടത്തിൽ
ദുഃഖിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണെന്നും അവർ പറഞ്ഞു. ഭീകരാക്രമണത്തിൽ രക്തസാക്ഷികളുടെ കുടുംബത്തിന് സഹിക്കാനുള്ള ശക്തിയും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ആക്രമണത്തെ അപലപിക്കുന്നു. ഇത് ചെയ്തവരെ പൂർണമായും വെറുക്കുന്നുവെന്ന് താരം പറഞ്ഞു.
