
പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ ചരിത്രത്തിലെ അധിനിവേശ കാലഘട്ടം മുഗൾ ഭരണകൂട സാമ്രാജ്യചരിത്ര സംഭവങ്ങള്‍ വെട്ടിമാറ്റുന്നത് ഒരിക്കലും നീതീകരിക്കാന്‍ ആവില്ല.എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ കാണിക്കുന്ന ഈ ചരിത്ര നിഷേധം മെയ് 2 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നേരിട്ടു പങ്കെടുത്തു ചൂണ്ടിക്കാണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാജ്യത്തെ കുട്ടികള്‍ യഥാര്‍ത്ഥ ഭാരതീയ ഭരണകർത്താക്കളുടെ ചരിത്രം മാത്രം പഠിച്ചാൽ മതി എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കുന്നത് അക്കാദമിക രംഗങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നും ശിവൻകുട്ടി ചൂണ്ടികാട്ടി.എസ്എസ്‌കെയ്ക്ക് കേന്ദ്രം നല്‍കാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് നീതീകരിക്കാന്‍ ആവില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികള്‍ക്കുള്ള ഫണ്ട് ആണിത്.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര ഫണ്ടിനെ കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. ഈ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
