
പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും
കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വർഷത്തെ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് ദൃശ്യമാധ്യമത്തിൽ “അങ്കമാലിയിലെ പെൺകുട്ടികൾക്കായുള്ള ഡിഅഡിക്ഷൻ സെന്റർ” എന്ന റിപ്പോർട്ടിന് ട്വന്റി ഫോർ ന്യൂസ് സീനിയർ റിപ്പോർട്ടർ നിതിൻ അംബുജനും അച്ചടിമാധ്യമത്തിൽ മയക്കുമരുന്ന് ദുരുപയോഗത്തിനു എതിരെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് ലേഖകൻ എം. എ അബ്ദുൾ നാസറിനേയും തിരഞ്ഞെടുത്തു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജ്യോതിർ ഘോഷ്, അനു നാരായണൻ, ശ്രീജിത്ത് നരിപ്പറ്റ എന്നിവരടങ്ങിയ ജൂറി ദൃശ്യമാധ്യമ അവാര്‍ഡ് നിര്‍ണയിച്ചു. കെ. എൻ. ആർ നമ്പൂതിരി, ഡോമനിക് ജോസഫ്, മുരളിപാറപ്പുറം എന്നിവരടങ്ങിയ ജൂറിയാണ് അച്ചടിമാധ്യമ അവാര്‍ഡ് നിര്‍ണയിച്ചത്.
15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡുകൾ. ഈ മാസം 13ന് വൈകുന്നേരം 5.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ (BTH) സംഘടിപ്പിക്കുന്ന നാരദജയന്തി ആഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
