
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതോടെ കൂടി പാക്കിസ്ഥാന് ലഭിച്ചിരുന്ന ഓവർ ഫ്ലൈറ്റ് ഫീസിനത്തിൽ കോടികള്‍ നഷ്ടം
ഡല്‍ഹി, അമൃത്സര്‍, ജയ്പൂര്‍, ലഖ്നൗ, വാരണാസി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ പാകിസ്ഥാന് മുകളിലൂടെ പറക്കുന്നതിനുപകരം ഇപ്പോള്‍ അറബിക്കടലിന് മുകളിലൂടെയാണ് കൂടുതല്‍ സഞ്ചരിക്കുന്നത്. പുതിയ വഴികൾ കാരണം ഇപ്പോൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഉള്ള വിമാനങ്ങള്‍ ഏകദേശം 2 മുതല്‍ 2.5 മണിക്കൂര്‍ വരെ കൂടുതല്‍ സമയമെടുക്കുന്നു.
തങ്ങളുടെ വ്യോമാതിര്‍ത്തി കൊട്ടിയടച്ച് കൊണ്ട് പാകിസ്ഥാന്‍ ഉദേശിച്ചത്. ഇന്ത്യയെ ബുദ്ധിമുട്ടിക്കുക എന്നതായിരുന്നു.എന്നാൽ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതിലൂടെ സാമ്പത്തിക പരാധീനത നേരിടുകയാണ് ഇപ്പോൾ പാകിസ്ഥാൻ
പാക്കിസ്ഥാന്റെ അതിബുദ്ധി ബൂമറാങ് പോലെയായി. പാകിസ്ഥാന് വ്യോമയാന വരുമാനത്തില്‍ ഭീമമായ നഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം ഏകദേശം രങ്ങു കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതിലൂടെ പാകിസ്ഥാനുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
