
കോഴിക്കോട് വീണ്ടും ലഹരിവേട്ട.ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പെരിങ്ങളത്തും, കുറ്റിക്കാട്ടൂരും എക്സൈസ് നടത്തിയ പരിശോധനയിൽ 1.86 കിലോ കഞ്ചാവും, 3.5 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാൾ സ്വദേശികളായ രേണുക കർമാക്കർ, ഹബീബുള്ള ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്
