- ആദിമുനി മാദ്ധ്യമ പുരസ്‌കാരം; സമഗ്ര സംഭാവനയ്ക്ക് എം രാജശേഖര പണിക്കർക്ക്; മികച്ച മാദ്ധ്യമ പ്രവർത്തകന് കാവാലം ശശികുമാറിന്.
തിരുവനന്തപുരം: ‘ശരയോഗ സംഗമം 2025 ‘ നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
സമഗ്ര സംഭാവനയ്ക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം.രാജശേഖരപ്പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിനും ലഭിക്കും. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അവതാരകനുളള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് എ ബി സി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിൽ അർഹനായി. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അഭിമുഖകാരനുള്ള പുരസ്‌കാരത്തിന് വായുജിത്ത്, ബ്രെവ് ഇന്ത്യ എഡിറ്റർ അർഹനായി.മികച്ച ചാനൽ റിപ്പോർട്ടർ: ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷും,മാതൃഭൂമി ബാംഗ്ലൂർ ബ്യൂറോ റിപ്പോർട്ടർ കെ ബി ശ്രീധരനും.
മികച്ച യുവ സാഹിത്യകാരൻ: യദു വിജയകൃഷ്ണൻ.
2025 മെയ് നാലിന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘ശരയോഗ സംഗമം 2025 ‘ ൽ വെച്ച് ശരരാജ യോഗി ഡോ: സുനിൽ ബാബു കെ സി അവാർഡുകൾ സമർപ്പിക്കും.
