
ജെഎൻയു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ഇത് ചരിത്രനേട്ടം ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തികേന്ദ്രമായിരുന്ന ജെഎന്‍യുവില്‍ എബിവിപി വന്‍മുന്നേറ്റം നടത്തി മത്സരം നടന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ നാല് സെൻട്രൽ പാനൽ സ്ഥാനങ്ങളിൽ ജോയിന്റ് സെക്രട്ടറിയായി ABVP യുടെ വൈഭവ് മീണ വിജയിച്ചു. മറ്റു മൂന്നിടത്തും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.
42 കൗണ്‍സിലര്‍ സീറ്റുകളില്‍ 23 എണ്ണം എബിവിപി നേടി. ഇരുപത്തി അഞ്ച് വര്‍ഷത്തിനുശേഷം സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ രണ്ട് കൗണ്‍സിലര്‍ സീറ്റുകള്‍ എബിവിപി ഇക്കുറി നേടി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിൽ അഞ്ചില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചു. ഇതുരണ്ടും എബിവിപിയുടെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു
പ്രസിഡൻറ് –
AlSA+DSF -1675 വോട്ടുകൾ.
ABVP -1399 വോട്ടുകൾ.
SFI+AlSF -763 വോട്ടുകൾ.
NSUI -356 വോട്ടുകൾ.
വൈസ് പ്രസിഡൻറ് –
AISA+DSF-1184
ABVP -1077
SFI+AISF -740
ജനറൽ സെക്രട്ടറി-
AISA+DSF-1440
ABVP -1383
SFI+AISF -619
NSUI-200,NOTA-200
ജോയിന്റ് സെക്രട്ടറി-
ABVP -1525
AISA+DSF -1389
SFI+AISF -1095
NSUI -366
AISA, DSF, SFI, AISF തുടങ്ങിയ ഇടത് മുന്നണിയായിരുന്നു പലപ്പോഴും അവിടെ ജയിച്ചുകൊണ്ടിരുന്നത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലും ABVPയുടെ പകുതി വോട്ടുകൾ മാത്രമാണ് SFI, AISF സഖ്യത്തിന് ലഭിച്ചിട്ടുള്ളത്. ജനറൽ സെക്രട്ടറി സീറ്റിൽ NSUI ക്ക് NOTAയ്ക്കൊപ്പവും എത്താൻ മാത്രമേ കഴിഞ്ഞുള്ളു എന്നും അക്ഷേപമുണ്ട്.
