
മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനമാണ്. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ വൈകിയ സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയുടെ കൂടി തെളിവാണ്.
ഭരണഘടനാവകാശങ്ങളെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇൻഡി സഖ്യത്തിലെ പാർട്ടികളെ ആർട്ടിക്കിൾ 19 നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാൻ ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുകയാണ്. ഇവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങൾ എല്ലാം നഗ്നമായി ലംഘിക്കപ്പെടുന്നത്.
പിണറായി സർക്കാരിൻ്റെ ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജൻ സ്കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികൾ ബിജെപി വച്ചുപൊറുപ്പിക്കില്ല.
ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തത് മുഴുവൻ ദിവസവും കസ്റ്റഡിയിൽ വെക്കാൻ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ല.
ഇത്തരം നീക്കങ്ങളെ എന്തു വില കൊടുത്തും ബിജെപി ചെറുത്തു തോൽപ്പിക്കും. കേരളത്തിലെ പോലീസ് രാജിനെ ശക്തമായി ബിജെപി എതിർക്കുന്നു.
