തൃശ്ശൂർ പൂരം ഹൈന്ദവമാണ് എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് സുരേഷ് ഗോപി

തൃശൂർ പൂരം ഹൈന്ദവമാണ് അതേ സമയം അത് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്; അവിടെ രാഷ്ട്രീയത്തിനു ഇടം നൽകരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു തൃശൂർ പൂരത്തിൽ പ്രചാരണത്തിനായി  രാഷ്‌ട്രീയ മുദ്രകൾ ഉപയോഗിക്കരുതെന്ന മന്ത്രി വാസവൻ്റെ നിർദ്ദേശം നല്ലതാണ്.
അത് അവർ  ഇനിയെങ്കിലും എല്ലായിടത്തും നടപ്പിലാക്കുന്നത് നല്ലതാണെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്തിടെ കണ്ണൂർ അടക്കമുള്ള ജില്ലകളിൽ നടന്ന ഏതാനും ഉത്സവങ്ങളില്‍ സിപിഎം കൊടികള്‍ ഉയര്‍ത്തിയത്  സംഭവങ്ങള്‍ വിവാദമാകുകയും വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു.കൂടാതെ കൊല്ലം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഗസൽ ഗായകൻ അലോഷി വിപ്ലവ ഗാനം പാടിയതും  ആ വിഷയത്തിൽ കോടതി ഇടപെടെണ്ടി വന്നിരുന്നു. പൂരനഗരിയില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെയും ചിഹ്നങ്ങളുടെ പ്രദര്‍ശനം പാടില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *