
#JNandakumar writes
വാരണാസി: സാമൂഹിക ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്കി
ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പിതൃ സ്ഥാനത്ത് നിന്ന് പട്ടികവർഗ യുവതിയുടെ വിവാഹം നടത്തി.
അക്ഷയ തൃതീയ ദിനത്തിൽ വാരണാസിയിൽ വച്ച് നടന്ന സമൂഹ വിവാഹത്തിൽ ഡോ. മോഹൻ ഭാഗവത് പങ്കെടുത്തു. അദ്ദേഹം രാജ്‌വന്തി എന്ന ആ വനവാസി വധുവിന്റെ കാൽ കഴുകി കന്യാദാനം നടത്തി. വിവാഹ സമ്മാനവും(നെഗ്) നൽകി. തുടർന്ന് വരൻ അമനെ ആശീർവദിച്ചു കൊണ്ട് പറഞ്ഞു “എന്റെ മകളെ ഒരു കുറവും വരുത്താതെ നന്നായി നോക്കണം, അവൾ എപ്പോഴും സന്തോഷവതിയായി ഇരിയ്ക്കട്ടെ”.
