ന്യൂഡൽഹി: വാഗാ അതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് തിരികെ പോരുന്ന പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ. ഇതോടെ അതിർത്തിയിൽ നിരവധി സ്ത്രീകളും കുട്ടികളും പാക്കിസ്ഥാനിലേക്ക് കടക്കാനാകാതെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത് എന്നാൽ അതേസമയം സുരക്ഷാ കാരണങ്ങള്‍ മുന്‍നിർത്തി കറാച്ചിയിലും, ലാഹോറിലും അടക്കം പാക്കിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു.ഇത് ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് എന്നാണ് സൂചന.
