
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാറിനു തീരുമാനമെടുക്കാം
ലഖ്‌നൗ : ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ അന്തിമ തീർപ്പ് പ്രഖ്യാപിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാരാണ് എടുക്കേണ്ടത് എന്നും, രണ്ട് രാജ്യങ്ങളിലെ സർക്കാർങ്ങളുമായി ആശയവിനിമയം നടത്താതെ തീരുമാനമെടുക്കാനാകില്ലെന്നും ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളികൊണ്ടാണ് കോടതി തീരുമാനം വ്യക്തമാക്കിയത്. പൗരത്വം റദ്ദാക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്ത ശേഷമേ കോടതി ഇടപെടാൻ കഴിയൂ. അതുവരെ നിയമപരമായ ഇടപെടലുകൾക്ക് ആവശ്യമില്ല എന്നാണ് ബെഞ്ചിന്റെ നിലപാട്. ജസ്റ്റിസ് എ.ആർ. മസൂദിയും ജസ്റ്റിസ് രാജീവ് സിങ്ങും ഉൾപ്പെട്ട ബെഞ്ച്, കേന്ദ്ര സർക്കാരിന് തീരുമാനം എടുക്കാൻ യാതൊരു സമയപരിധിയുമില്ല എന്ന് വ്യക്തമായി പറഞ്ഞു.
ഭാരതത്തിലും യുകെയിലും ഇരട്ട പൗരത്വം ഉള്ളതിനാൽ രാഹുൽ ഗാന്ധി ഭരണഘടനയിലെ ആർട്ടിക്കിൾ 84(എ) പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ വിഘ്‌നേഷ് ശിശിർ കോടതിയെ സമീപിച്ചിരുന്നതായിരുന്നു.
