
പഹൽഗാം ഭീകരാക്രമണം: റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് ചെയ്യൂ, ഞങ്ങൾ നിങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹീനമായ ആക്രമണത്തിൽ പങ്കെടുത്തവരെയും അവർക്ക് പിന്തുണ നല്കിയവരെയും നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയും, റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ
ആഴത്തിലുള്ളതാക്കു
മെന്നു ഇരു നേതാക്കളും ആവർത്തിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചു.
