കൽബുർഗി കർണാടകയിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ ബ്രാഹ്മണ സമുദായത്തിന്റെ പ്രതിഷേധം ശക്തം. കൽബുർഗിയിലെ സെന്റ് മേരീസ് സ്കൂളിൽ നീറ്റ് പരീക്ഷക്കെത്തിയ ശ്രീപദ് പാട്ടീലിനോട് അദ്ദേഹത്തിന്റെ പൂണൂൽ ഒഴിവാക്കാൻ പരീക്ഷാ പരിശോധന ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.നടു റോഡിൽ പൂണൂൽ ധാരണത്തിനുള്ള മതപരമായ ചടങ്ങുകളോടെ വീണ്ടും വിദ്യാർത്ഥിയുടെ പൂണൂൽധാരണം നടത്തി.
വിഷയത്തിൽ പ്രതിഷേധവുമായി എത്തിയ സമുദായ സംഘടനകൾ റോഡ് ഉപരോധിച്ചു. അവരുടെ പ്രതിഷേധത്തിൻ്റെ ഭാഗമായി റോഡിൽ വച്ച് തന്നെ വീണ്ടും മതപരമായ ചടങ്ങുകൾ നടത്തി വിദ്യാർത്ഥിയെ പൂണൂൽ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് നീറ്റ് പരീക്ഷാ പരിശോധന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചു എന്ന വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
