കോൺഗ്രസ് എം പി ശശി തരൂർ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചു .
സിന്ധുവിലൂടെ വെള്ളം വിട്ടില്ലെങ്കിൽ ഇന്ത്യാക്കാരുടെ ചോരയാകും ഒഴുക്കുക എന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്
ഇത് പ്രകോപനപരമായ വിദ്വേഷമാണ്. സിന്ധുവിലൂടെ രക്തം ഒഴുകുകയാണെങ്കിൽ അതിൽ ഇന്ത്യയുടെ പക്ഷത്തേക്കാൾ കൂടുതൽ പാകിസ്ഥാന്റേതായിരിക്കുമെന്ന് മറക്കരുതെന്നും നിരപരാധികളായ ഇന്ത്യക്കാരെ
കൊല്ലാൻസമ്മതിക്കില്ലെന് പാകിസ്ഥാൻ മനസ്സിലാക്കണം. പാകിസ്ഥാനെതിരെ ഞങ്ങൾക്ക് ഒരു ഗൂഢാലോചനയുമില്ല. പക്ഷേ നിങ്ങൾ എന്തെങ്കിലും ദുഷ്പ്രവർത്തി ചെയ്താൽ, ഞങ്ങൾ അതേ നാണയത്തിൽ എതിർ പ്രതികരിക്കുമെന്നും.
രക്തം ഒഴുകാൻ പോകുകയാണെങ്കിൽ, അത് നമ്മുടെ രക്തത്തേക്കാൾ പതിന്മടങ്ങ് കൂടുതൽ പാക്കിസ്ഥാനിൽ ആണ് ഒഴുകുക എന്നോർത്താൽ ബിലാവലിനു നന്ന് എന്നും ശശിതരൂർ പറഞ്ഞു.
പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് എം.പി.ശശി തരൂർ
