
ഇന്ത്യയുമായി യുദ്ധ സാഹചര്യത്തിൽ
പാക്കിസ്ഥാനു പൂർണ പിന്തുണയുമായി തുർക്കിയും ചൈനയും .
ചൈനയുടെയും തുർക്കിയുടെയും നൂതന ആയുധങ്ങൾ പാകിസ്ഥാന് ലഭിച്ചെന്ന് റിപ്പോർട്ട്.പാക് സേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് യുദ്ധ വിമാനങ്ങളിൽ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകളാണ്.ഇത് ചൈന നല്കിയതാണ്. 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ ആണിത്. കറാച്ചിയിൽ യുദ്ധോപകരണങ്ങളുമായി തുർക്കിയുടെ വ്യോമസേന സി-130 ഹെർക്കുലീസ് സൈനിക വിമാനം എത്തിയതായും റിപ്പോർട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വിശാലമായ പ്രതിരോധ സഹകരണം ഇപ്പോൾ നിലവിലുണ്ട്.
തുർക്കിയുടെ ആറ് യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിലെ സൈനിക താവളത്തിൽ ഇറങ്ങിയതായും റിപ്പോർട്ടുണ്ട്.ഡ്രോൺ അടക്കമുള്ള സൈനിക സഹായങ്ങളും തുർക്കി ഇതിനോടകം പാകിസ്ഥാന് നൽകിയതായി പറയുന്നു.
