ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്സിൽ വൻ സ്ഫോടനം 47 പേർക്ക് പരിക്ക്.

തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസ്സിലെ ഷാഹിദ് രാജീ തുറമുഖത്ത് വലിയ സ്ഫോടനം ഉണ്ടായതായും കുറഞ്ഞത് 47 പേർക്ക് പരിക്കേറ്റു. ഒമാനിൽ അമേരിക്കയുമായി ഇറാൻ മൂന്നാം റൗണ്ട് ആണവ ചർച്ചകൾ ആരംഭിച്ചപ്പോഴാണ് ഈസ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണംവ്യക്തമല്ല. ഷാഹിദ് രാജീ തുറമുഖ വാർഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പരിക്കേറ്റവരെ മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. തുറമുഖ ജീവനക്കാരുടെ എണ്ണം കൂടുതലായതിനാൽ, “സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിരിക്കാം മരണസംഖ്യ കൂടിയേക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *