
ആലുവയിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം,
ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. നാലുപേര്‍ ചേര്‍ന്ന് അന്‍ഷാദിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വിവരം. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അന്‍ഷാദിന്റെ കൈയ്യിലും കാലിലും കഴുത്തിലുമാണ് പരിക്കേറ്റത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ്, പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
