
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് തന്നോട് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത ‘അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ലാത്ത താൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും, ജനറൽ സെക്രട്ടറി എം.എ. ബേബിയുടെയും സമ്മതം വാങ്ങിയ ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്ന് പി കെ ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അവരോട് പുറത്തു പോകാൻ നിർബന്ധിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ശ്രീമതി ടീച്ചർ ഇപ്പോൾ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ (എഐഡിഡബ്ല്യുഎ) അഖിലേന്ത്യാ പ്രസിഡണ്ടാണ്. പി കെ ശ്രീമതിയെ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ മാത്രമായി നിലനിർത്താൻ സിപിഎം മധുര പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു.
