
പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട പോണി റൈഡ് ഓപ്പറേറ്ററായ ആദിൽ ഹുസൈൻ ഷായുടെ പിതാവിനെ ഒമർ അബ്ദുള്ള സന്ദർശിച്ചു.
.പഹൽഗാം ആക്രമണത്തിൽ ‘നിഷ്പക്ഷവും സുതാര്യവുമായ’ അന്വേഷണത്തിന് തയ്യാറാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതിനെ ശക്തമായി വിമർശിച്ച് ഒമർ അബ്ദുള്ള പാകിസ്ഥാന്റെ കാപട്യത്തെ അദ്ദേഹംതുറന്നുകാട്ടി പഹൽഗാമിൽ എന്താണ് സംഭവിച്ചതെന്ന് പോലും അവർക്ക് അറിയില്ല. പിന്നെ ഇന്ത്യയാണ് ഇതിന് പിന്നിലെന്ന് അവർ പറഞ്ഞു. ആദ്യം ഇന്ത്യ സ്വന്തം ജനങ്ങളെ കുരുതി കൊടുത്തു എന്ന് പറഞ്ഞവർക്ക് ഇപ്പോൾ അതിനെക്കുറിച്ച് പറയാൻ പ്രയാസമാണ്. അവരുടെ നെറികെട്ട പ്രസ്താവനകൾക്ക് ഒരു പ്രാധാന്യവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അബ്ദുള്ള പറഞ്ഞു.
