തരൂർ സൂപ്പർ ബിജെപിക്കാരനെന്ന് കോൺഗ്രസ്

പഹൽഗാം ആക്രമണ പരാമർശത്തിൽ തരൂർ സൂപ്പർ ബിജെപിക്കാരനെന്ന് കോൺഗ്രസ് നേതാവ് ഉദിത് നാരായണൻ, പഹൽഗാം ഭീകരാക്രമണം ഒരു ഇന്റലിജൻസ് വീഴ്ചയുടെ ഫലമായിരിക്കാം, പക്ഷെ 100 % ഇൻ്റലിജൻസ് സുരക്ഷയും വിജയവും ഒരു രാഷ്ട്രത്തിനും കൈവരിക്കാനാവില്ല, ഇത്തരം വീഴ്ചകൾ ഉണ്ടാകാത്ത ഒരു രാഷ്ട്രവും ലോകത്തില്ല. ഏറ്റവും വലിയ ഇൻ്റലിജൻസ് സംവിധാനമുള്ള അമേരിക്കയിലെ 9/11 ലെ ഭീകരാക്രമണവും മറ്റൊരു മികച്ച ഇൻ്റലിജൻസ് സംവിധാനമുള്ള 2023 ലെ ഇസ്രായേലിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിൽ ഉണ്ടായ ആക്രമണവും ഇതിനുദാഹരണമാണ്. നമ്മുടെ ഇൻ്റലിജൻസ് കഴിഞ്ഞ കാലങ്ങളിൽ
വിജയകരമായി പരാജയപ്പെടുത്തിയ ഭീകരാക്രമണശ്രമങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാനോ എടുത്തു പറയാനോ കഴിയില്ല’ എന്തെന്നാൽ അത് അതീവ രഹസ്യമായി കേന്ദ്രസർക്കാർ സൂക്ഷിക്കുന്നതിനാലാണ്
എന്നും ശശി തരൂർ പറഞ്ഞിരുന്നു. ഇത്തരം വീഴ്ച എവിടെയും സാധാരണയാണ്. ചില പരാജയങ്ങൾ ഉണ്ടായിയെന്ന് ഞാൻ സമ്മതിക്കുന്നു, അത് പെരുപ്പിച്ച് കാണിക്കരുത് എന്ന തരൂരിൻ്റെ പ്രസ്താവനയാണ് ഇപ്പോൾ വിമർശനം നേരിടുന്നത്
പാർട്ടി എം പി ആക്കിയിട്ടും മോദി ക്യാബിനറ്റിൽ സ്ഥാനമാനങ്ങൾ നൽകാത്തതിനെ തുടർന്ന് ബി ജെ പി വിട്ട് കോൺഗ്രസിൽ അഭയം തേടിയ ദളിതുകളുടെ മിശിഹാ എന്നവകാശപ്പെടുന്ന കോൺഗ്രസ് നേതാവ് ഉദിത് രാജ് ഞായറാഴ്ച കോൺഗ്രസ് പാർട്ടിയുടെ സീനിയർ എംപിയും സഹപ്രവർത്തകനുമായ ശശി തരൂരിനെ
ആക്ഷേപിച്ചത്. ശശി തരൂർ കോൺഗ്രസിലാണോ അല്ല ബിജെപിയിലോ ? അദ്ദേഹം ഇപ്പോൾ ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണ് എന്നാണ് ഉദിത് രാജ് പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *