
ഈ സമയത്തും നെറികെട്ട രാഷ്ട്രീയം കളിക്കുന്നത് ദേശീയതയ്ക്ക് നിരക്കുന്ന കാര്യമല്ല.പോസ്റ്ററുകളും, പ്രസ്താവനകളും മറ്റും ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസിനെതിരെ മായാവതിയും രംഗത്തെത്തി.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളും ഒന്നിച്ച് സർക്കാരിനൊപ്പം നിൽക്കണം. കോൺഗ്രസ് നടത്തുന്ന രാഷ്ട്ര വിരുദ്ധ കളികൾ നിർത്തണം.ഭീകരാക്രമണ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടിയും എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കണന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനാ ശില്പിയായ ആദരണീയനായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറെ ഈ സാഹചര്യത്തിൽ നിന്ദിച്ചു അപമാനിക്കരുത്. പ്രത്യേകിച്ച് എസ്പിയും കോൺഗ്രസും ഇത് ശ്രദ്ധിക്കണം, അല്ലാത്തപക്ഷം ബിഎസ്പി അവർക്കെതിരെ തെരുവിലിറങ്ങേണ്ടി വരുമെന്നും മായാവതി ഓർമ്മിപ്പിച്ചു.
