
താമരശ്ശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. കാറുകളും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ഒരു ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറ്റു വണ്ടികളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു കാര്‍ തലകീഴായി മറിഞ്ഞു. ചരക്കുമായി വന്ന മിനി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ നിലയിലാണ്. കാറുകളും ഓട്ടോയുമടക്കം എട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
